തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകൾ 671 ആയി.
ഇന്ന് സംസ്ഥാനത്ത് 7025 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളും ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.