ലണ്ടൻ: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ നാല് ആഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വ്യാഴാഴ്ച മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. ജോലി, വിദ്യാഭ്യാസം, വ്യായാമം എന്നിവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി. അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകളും പബ്ബുകളും റെസ്റ്ററന്റുകളും തുറക്കില്ല. ഡിസംബർ 2ന് അവസാനിക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നത്.