ഇസ്താംബൂൾ: തുർക്കി ഭൂചലനത്തിൽ മരണസംഖ്യ 53 ആയി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ 214 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 682 പേർ ആശുപത്രിവിട്ടു. ആകെ 900 പേർക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്തായി പറഞ്ഞു. 30 ലക്ഷത്തോളം പേർ വസിക്കുന്ന ഇസ്മിറിലാണ് ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയത്.