pc-george

അഴിമതിയില്‍ നീന്തിത്തുടിക്കുന്ന കേരള രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ വേണ്ടത് വേറിട്ടു ചിന്തിക്കുന്ന ഊര്‍ജ്ജസ്വലമായ യുവ നേതൃത്വമാണെന്ന് പി സി ജോർജ് എം. എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് പി സി ജോർജ് അഭിപ്രായങ്ങൾ പങ്കുവച്ചത്. സർക്കാർ സ്വത്ത് എന്ത് മാത്രം കൊള്ളയടിക്കാം എന്ന് ചർച്ച ചെയ്യുന്നൊരു സമൂഹം വളർന്ന് വരുകയാണെന്നും അതിന് യുവ നേതൃത്വമാണ് മാർഗമെന്നും അദ്ദേഹം പറയുന്നു.

'കേരളത്തിലെ യുവാക്കളോടും യുവതികളോടുമാണ് എനിക്ക് പറയാൻ ഉള്ളത്. ഇന്ന് നമ്മുടെ രാഷ്ട്രീയമെന്താണ് എവിടെപോയി നിക്കുന്നു.രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പാർട്ടി പൊളിറ്റിക്സാണ് വേണ്ടത്.അതല്ലാതെ ജനങ്ങളോടേതോ രാ‌ജ്യത്തിന്റെയോ ആവശ്യങ്ങളല്ല, പാർട്ടി നേതാക്കൾക്ക് വേണ്ടത്. യാതൊരു മാനദണ്ഡനുമില്ലാതെ എന്ത് മാത്രം കൊള്ളയടിക്കാം, സർക്കാർ സ്വത്ത് എന്ത് മാത്രം കൊള്ളയടിക്കാം ഇത് ചർച്ച ചെയ്യുന്നൊരു സമൂഹം വളർന്ന് വരുകയാണ്. ഇത് നമ്മൾക്ക് നല്ലതാണോ ? ഇതിന് എങ്ങനെ മാറ്റം വരുത്താം. ഇതിന് ഒറ്റ മാർഗ്ഗമേയുള്ളൂ. ആത്മാർത്ഥയുള്ള നിസ്വാർത്ഥ സേവനം തത്പരരായ യുവതി യുവാക്കൾ രംഗത്തേക്ക് വരണം. പള്ളിക്കൂടത്തിൽ പോയിട്ട് ഇല്ലാത്തവർ പഞ്ചായത്ത് മെമ്പറാകുന്നു.ജനപിന്തുണയുടെ പേരിലാണെന്നാണ് പറയുന്നത്'. പി സി ജോര്‍ജ് പറഞ്ഞു.