ടൊറന്റോ: കാനഡയിലെ ക്യൂബിക് നഗരത്തിൽ ഹാലോവീൻ രാത്രിയിൽ പുരാതന വേഷധാരി നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് മരണം. അഞ്ച്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. ഇയാളെ പിന്നീട് ക്യുബിക് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷിതമായി വീടിനുള്ളിൽ ഇരിക്കണമെന്ന് ട്വിറ്ററിലൂടെ പൊലീസ് നിർദ്ദേശിച്ചു.
ഒരു യുവാവാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് പൊലീസ് വക്താവ് എറ്റിന്നി ഡോയോൺ കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.