ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ കപട സദാചാരക്കാരിൽ നിന്നും പഴി കേൾക്കേണ്ടി വന്നയാളാണ് നടി അനശ്വര രാജൻ. ഉപദേശങ്ങളിൽ തുടങ്ങി അങ്ങേയറ്റം മോശം വാക്കുകൾ വരെ തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മാത്രം യുവതാരത്തിന് നേരിടേണ്ടതായി വന്നു. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ സ്വന്തന്ത്ര്യമാണെന്ന് മനസിലാക്കാതെയുള്ളതായിരുന്നു ഈ കമന്റുകൾ.
എന്നാൽ ഇത്തരം പ്രതികരണങ്ങൾക്ക് ശക്തമായമറുപടി നൽകികൊണ്ട് അനശ്വര ഇവരുടെയെല്ലാം വായടപ്പിക്കുകയും ചെയ്തിരുന്നു. സൈബർ സദാചാര ആക്രമണങ്ങളുടെ സാഹചര്യത്തിൽ നടിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയും സിനിമാ രംഗത്തെ നിരവധി പേരും വന്നതും ഈ കപട സദാചാരവാദികൾക്ക് തിരിച്ചടിയായിരുന്നു.
തുടർന്ന് 'യെസ് വീ ഹാവ് ലെഗ്‌സ്' എന്ന ഈ സോഷ്യൽ മീഡിയ ക്യാമ്പയിൻ വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്നാൽ തന്നെ അങ്ങനെയൊന്നും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നടി ഇപ്പോൾ. താൻ ബാത്ത്റോബിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് അനശ്വര ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതത്.