
പാരീസ്: മുസ്ലിം മതവിശ്വാസികളുമായുള്ള അഭിപ്രായ ഭിന്നത ലഘൂകരിക്കാൻ ശ്രമം നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. വിവാദ കാർട്ടൂണുകൾ ഞെട്ടിക്കുന്നതാണെന്നും ഭരണകൂടം അത് സൃഷ്ടിച്ചവരുടെ പിന്നാലെയുണ്ടെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു, എന്നാൽ അക്രമം അനുവദിക്കാനാകില്ലെന്നും മാക്രോൺ പറഞ്ഞു.
"ഇത് ഉളവാക്കുന്ന വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ, എന്റെ ഭാഗം നിങ്ങൾ മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇവിടെ ചെയ്യുന്നതുപോലെ കാര്യങ്ങൾ ശാന്തമാക്കുക എന്നതാണ് എന്റെ ഉദ്ദേശം, എന്നാൽ അതേസമയം ഈ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം.
"പല മാദ്ധ്യമങ്ങളും, ചിലപ്പോൾ രാഷ്ട്രീയ, മതനേതാക്കളും ആശയക്കുഴപ്പം സൃഷ്ടിച്ചു അതായത് ഈ കാർട്ടൂണുകൾ ഒരു തരത്തിൽ ഫ്രഞ്ച് സർക്കാരിന്റെയോ പ്രസിഡന്റിന്റെയോ സൃഷ്ടിയാണെന്ന് ചിലരെങ്കിലും വിശ്വസിച്ചുപോകാൻ ഇത് കാരണമായി" അദ്ദേഹം കൂട്ടിച്ചേർത്തു.