കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്
ന്യൂഡൽഹി: കഴിഞ്ഞ ഒരുവർഷത്തിനിടെ അവശ്യ ഭക്ഷ്യവസ്‌തുക്കൾക്ക് വൻ വിലക്കയറ്റമുണ്ടായതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഉരുളക്കിഴങ്ങിന്റെ റീട്ടെയിൽ വില 92 ശതമാനവും ഉള്ളിവില 44 ശതമാനവും വർദ്ധിച്ചു. പ്രമുഖ ഉത്‌പാദക സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബംഗാളിലും ഉത്പാദനം കുറഞ്ഞതാണ് കിഴങ്ങുവില വർദ്ധനയ്ക്ക് കാരണം.
കിഴങ്ങിന്റെ മൊത്തവില ക്വിന്റലിന് 1,739 രൂപയിൽ നിന്ന് 108 ശതമാനം ഉയർന്ന് 3,633 രൂപയായി. 1,739 രൂപയിൽ നിന്ന് 5,645 രൂപയായി ഉള്ളിവിലയും കൂടി; വർദ്ധന 47 ശതമാനം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കിഴങ്ങുവില 158 ശതമാനമാണ് കൂടിയത്. നിലവിൽ കിഴങ്ങിന് ചില്ലറവില ശരാശരി 43 രൂപയാണ് കിലോയ്ക്ക്. അഞ്ചുകൊല്ലം മുമ്പ് 16.7 രൂപയായിരുന്നു.