sivasankar

കൊച്ചി: ശിവശങ്കറിന് മറ്റിടങ്ങളിലുള്ള സ്വത്ത് കണ്ടെത്താനും ഇ.ഡി. നീക്കം തുടങ്ങി. കേരളത്തിന് പുറത്ത് എവിടെയെങ്കിലും സാമ്പത്തിക ഇടപാടുകളോ ഭൂമിയോ ഉണ്ടോ എന്നീ ചോദ്യങ്ങൾക്ക് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. പല ചോദ്യങ്ങളോടും പ്രതികരിക്കാതിരിക്കുന്ന രീതി തുടരുകയാണ്. ഇന്ന് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവശങ്കറിനെ ചോദ്യംചെയ്യും.