mv-govindan-

തിരുവനന്തപുരം : ബദൽ സർക്കാർ ആകാനുള്ള ശ്രമമാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്ന് തന്നെയാണ് നിലപാട്. പക്ഷേ ഓരോ ദിവസവും ഓരോ വാർത്തയാണ് സർക്കാരിനെതിരെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ ദുർബലപ്പെടുത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്. മാറാട് കേസ് സി.ബിഐ ഏറ്റെടുത്തിട്ട് എന്തായെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞതിൽ അവസാനിക്കേണ്ടതായിരുന്നു ഈ വിവാദങ്ങൾ. ഇപ്പോൾ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.