മലപ്പുറം: പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന യുവാവിനെ പിടികൂടാൻ വലവിരിച്ച് പൊലീസ്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കാലക്കൂത്ത് ഭാഗങ്ങളിലാണ് പ്രഭാത സവാരിക്കായി പുറത്തിറങ്ങുന്ന സ്ത്രീകളെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്.
ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതോടെയാണ് സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്. പ്രതിയെ കണ്ടെത്താനായി ദൃശ്യങ്ങള്‍ പൊലീസ് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചിട്ടുമുണ്ട്.
വീഡിയോകളിൽ ഒരു സ്ലീവ്ലെസ് ടീഷര്‍ട്ട് ധരിച്ചയാളാണ് സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാൾ ആരാണെന്നോ ഏത് നാട്ടുകാരനാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാരണം കൊണ്ടാണ് വാട്സാപ്പ് വഴി കൂടി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.