us

വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. നാളെയാണ് വോട്ടെടുപ്പ്.

അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാ‌ർത്ഥിയുമായ ഡൊണാൾഡ് ട്രംപ് കീഴ്‌വഴക്കം അനുസരിച്ച് രണ്ടാം തവണയും വിജയിക്കേണ്ടതാണ്.കൊവിഡ് മഹാമാരി ഉൾപ്പെടെ ട്രംപിന് വെല്ലുവിളികൾ ഏറെയാണ്.

മറുപക്ഷത്ത് മുൻ വൈസ് പ്രസിഡന്റും ഡെമൊക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനാണ് അഭിപ്രായ സർവേകളിൽ മുൻതൂക്കം. ബൈഡൻ ജയിച്ചാൽ ചരിത്രമാകും. സിറ്റിംഗ് പ്രസിഡന്റിന്റെ രണ്ടാം ടേം അട്ടിമറിക്കുന്നതിനൊപ്പം ചരിത്രത്തിലാദ്യമായി കറുത്ത വർഗ്ഗക്കാരി അമേരിക്കൻ വൈസ് പ്രസിഡന്റാകും - ഇന്ത്യൻ വംശജയായ കമലാ ഹാരീസ്. കമലയ്ക്ക് നാലോ,​ എട്ടോ വർഷങ്ങൾക്കപ്പുറം അമേരിക്കൻ പ്രസിഡന്റ് ആകാനുള്ള സാദ്ധ്യതയും തുറന്നു കിട്ടും.