gilgit-baltisthan

ന്യൂഡൽഹി: ഗിൽഗിത് - ബാൾട്ടിസ്ഥാൻ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.

പ്രവിശ്യാ പദവി നൽകി ഗിൽഗിത് ബാൾട്ടിസ്ഥാനെ തങ്ങളുടേതാക്കാനുള്ള പാകിസ്ഥാൻ നീക്കത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീർ, ലഡാക്ക്, ഗിൽഗിത് - ബാൾട്ടിസ്ഥാൻ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗമാണെന്നും നിയമവിരുദ്ധമായി കൈകടത്താൻ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 1947ലെ വിഭജനം മുതൽ അനധികൃതമായി പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന മേഖലയിൽ വരുന്ന 15ന് തിരഞ്ഞെടുപ്പ് നടത്താൻ പാക് സുപ്രീം കോടതി ഈ വർഷം അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഗിൽഗിത് - ബാൾട്ടിസ്ഥാന് താത്കാലിക പ്രവിശ്യാ പദവി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു.