1903-ല്‍ കൊച്ചീപ്പന്‍ തരകന്‍ രചിച്ച മലയാളത്തിലെ ആദ്യ സാമൂഹിക നാടകമാണ് മറിയാമ്മ. ഡോണ്‍ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂര്‍ എന്ന സിനിമയില്‍ മറിയാമ്മ എന്ന നാടകത്തിന്റെ ഒരു രംഗം പുനരാവിഷ്‌കരിച്ചിരിക്കുന്നു. അതിലെ ഒരു ചെറിയ ഗാനമാണ് ആഹാ മല്‍പ്രിയ നാഥാ.
ബേസില്‍ സി ജെ സംഗീത സംവിധാനം നിര്‍വഹിച്ചു വിജീഷ്ലാല്‍ 'കരിന്തലക്കൂട്ടം' ആലപിച്ച ഈ ഗാനം പഴമയുടെ ശക്തി ഒട്ടും ചോരാതെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്ലാക്ക് & വൈറ്റിലാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത് .ലോക പ്രശസ്ത ചലച്ചിത്ര മേളയായ മോസ്‌കോ ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് 1956 മധ്യ തിരുവിതാംകൂര്‍. ആര്‍ട് ബീറ്റ്സ് സ്റ്റുഡിയോയുടെ ബാനറില്‍ അഭിലാഷ് കുമാര്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്നു . ആസിഫ് യോഗി , ജെയിന്‍ ആന്‍ഡ്രൂസ് , ഷോണ്‍ റോമി , കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ .പി ആര്‍ ഒ - ആതിര ദില്‍ജിത്ത്
42 -മത് മോസ്‌കോ അന്താരാഷ്ട്ര ചലചിത്ര മേളയില്‍, ഒക്ടോബര്‍ 5 ചൊവ്വാഴ്ച മലയാളം ചിത്രമായ '1956 മധ്യ തിരുവിതാംകൂര്‍' (1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍) പ്രദര്‍ശിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉള്ള പ്രതിനിധികള്‍ പങ്കെടുത്ത ബ്രിക്സ് ഫിലിം ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഡോണ്‍ പാലത്തറ സംസാരിച്ചു. 'മേളയില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ എത്താന്‍ പറ്റാതിരുന്നതിനാല്‍ സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. മോസ്‌കോയിലെ കോവിഡ് സ്ഥിതിഗതികള്‍ക്കിടയിലും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്,' ഡോണ്‍ പറഞ്ഞു. ഇന്ത്യയിലെ ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരുടെ ആഭിമുഖ്യത്തിലാണ് ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികളോട് ഡോണ്‍ സംസാരിച്ചത്.