വാഷിംഗ്‌ടൺ ; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിൽ ഇക്കുറി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മുന്നേറ്റമെന്ന് പ്രവചിച്ച് സർവേ ഫലങ്ങൾ. മിഷിഗണിലും വിസ്‌കോണിലുമാണ് ജോ ബൈഡന് സി.എൻ.എൻ സർവേ വിജയം പ്രവചിക്കുന്നത്. അതേസമയം അരിസോണയിലും നോർത്ത് കരോലിനയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവേ പ്രവചിക്കുന്നത്. 2016 ൽ ഈ നാല് സംസ്ഥാനങ്ങളിലും ട്രംപായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഏതിലെങ്കിലും തിരിച്ചടി നേരിട്ടാൽ തിരഞ്ഞെടുപ്പിൽ ട്രംപിനെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമായേക്കില്ല.
ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരുടെ പിന്തുണ ബൈഡനാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇനിയും വോട്ട് രേഖപ്പെടുത്തേണ്ടവരുടെ പിന്തുണ ട്രംപിനെ ലഭിച്ചേക്കാനും സാദ്ധ്യതയുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇത് തിരഞ്ഞെടുപ്പിൽ നിർണായകമായേക്കും.
അരിസോണയിൽ ബൈഡന് 50 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം ട്രംപിന് 46 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. വിസ്‌കോണിലും ബൈഡനാണ് പിന്തുണ കൂടുതൽ. ഇവിടെ 52ശതമാനം പേർ ബൈഡനെ പിന്തുണച്ചപ്പോൾ 44 ശതമാനം പേരുടെ പിന്തുണ ട്രംപിനാണ്.
നോർത്ത് കരോലിനയിൽ ബൈഡന് 51 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. ഇവിടെ 45 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. മിഷിഗണിൽ ട്രംപിനെക്കാൾ ഏറെ മുന്നിലാണ് ബൈഡൻ. ഇവിടെ 53 ശതമാനം പേരുടേയും പിന്തുണ ബൈഡനാണ്.അതേസമയംട്രംപിനാകട്ടെ 41 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളു.
കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള നേതാക്കളുടെ കഴിവാണ് സർവേയ്ക്ക് വിധേയമായത്. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ നാല് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ബൈഡനാണ് ലഭിച്ചത്. അതേസമയം നോർത്ത് കരോലിനയിലേയും അരിസോണയിലേയും ജനങ്ങളിൽ കൂടുതൽ പേരും സാമ്പത്തിക പ്രതിസന്ധികൈകാര്യംചെയ്യുന്നതിൽ ട്രംപിനെയാണ് കൂടുതൽ വിശ്വസിക്കുന്നത്.