covid-cases

മുംബയ് :കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ആശങ്ക ജനങ്ങള്‍ അലസരാകുകയും വരാനിരിക്കുന്ന ഉത്സവ സീസണില്‍ മുന്‍കരുതല്‍ എടുക്കാതിരിക്കുകയും ചെയ്താല്‍ ഇത്രയും നാളെത്തെ നേട്ടങ്ങള്‍ പാഴായി പോകും.

രോഗികൾ കുറയുന്നത് കൊവിഡ് അതിന്റെ അവസാനത്തോടടുക്കുന്നുവെന്ന് കരുതുന്നതിലേക്ക് ആളുകളെ നയിക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. രോഗികളുടെ എണ്ണം കുറയുന്നത് ആളുകള്‍ കാണുകയാണ്. കണക്ക് ഏതു സമയവും ഏതു ദിവസവും ഉയരാമെന്നത് പലരും മനസിലാക്കുന്നില്ല. വൈറസ് വ്യാപനം ഇല്ലാതായിട്ടില്ല. വാസ്തവത്തില്‍, സംഖ്യ വീണ്ടും ഉയരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, നമ്മുടെ ജാഗ്രത കുറയ്ക്കുകയോ വിശ്രമിക്കുകയോ ചെയ്യേണ്ട സമയമല്ല ഇത്.

ഉത്സവകാലം നിർണായകമാണെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ആളുകള്‍ എല്ലാ വര്‍ഷത്തെയും പോലെ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പ്രലോഭിപ്പിക്കപ്പെടാം. പക്ഷേ, ജനക്കൂട്ടമാണ് വൈറസ് ബാധയുടെ ഏറ്റവും ഗുരുതരമായ ഉറവിടം. മുന്‍ സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടത് പ്രധാനമാണ്.ശാരീരിക അകലം പാലിക്കല്‍ തുടരാനും ഉത്സവങ്ങള്‍ ലളിതമായി ആഘോഷിക്കാനുമാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശം.

പുതിയ കേസുകളുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വളര്‍ച്ചയുള്ള സംസ്ഥാനം ഇപ്പോൾ കേരളമാണ്. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു മിക്ക സംസ്ഥാനങ്ങളിലും സജീവ കേസുകള്‍ കുറഞ്ഞുവരികയാണ്. മറ്റു ഒന്‍പത് സംസ്ഥാനങ്ങളില്‍ ഇതുവരെയുള്ള രോഗബാധിതരുടെ 10 ശതമാനത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ അനുപാതം വളരെ വലുതാണ്.

മുംബയിലെ സബര്‍ബനിലെ ഒരു പ്രശസ്ത മാള്‍ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ഏതൊരു വാരാന്ത്യത്തിലും ഈ മാള്‍ സാധാരണയായി ആളുകളെ കൊണ്ട് നിറയും. ഉത്സവകാലത്ത് ആളുകൾ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ വന്നതിന് ശേഷം കാര്യങ്ങൾ പഴയത് പോലെയല്ല. നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ ഗാര്‍ഡുകള്‍ പരിശോധന നടത്തുന്നു, ആളുകള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

നിരവധി സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 'ആളുകള്‍ ഭയപ്പെട്ടേക്കാം. എന്നാല്‍ ദീപാവലി ഷോപ്പിംഗിനായി അവര്‍ തീര്‍ച്ചയായും വരും. ഞങ്ങളുടെ ഭാഗത്തുനിന്ന് വരുന്ന എല്ലാവര്‍ക്കും മാസ്കുകൾ ഉണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു, ഒപ്പം താപനിലയും ഞങ്ങള്‍ പരിശോധിക്കുന്നു. ' ആള്‍ക്കൂട്ടം പഴയത് പോലെയല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.