
ബംഗളൂരു: വിൻസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ.ഡി ഓഫീസിലേക്ക് ചോദ്യംചെയ്യലിന് എത്തിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് ഉറക്കെ ചിരിച്ച ബിനീഷ് ഇന്നലെ അസ്വസ്ഥനായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ഇ.ഡി ഓഫിസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തു. എൻ.സി.ബി വിവരങ്ങൾ തേടിയോടെയാണ് ബിനീഷ് അസ്വസ്ഥനായത്.