ചെന്നൈ : രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആർ.എസ്.എസ് സൈദ്ധാന്തികനുമായി കൂടിക്കാഴ്ച നടത്തി സൂപ്പർ താരം രജനികാന്ത്. പൊയസ് ഗാർഡനിലെ വസതിയിൽ വച്ചാണ് രജനികാന്തുമായി ആർ..എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കൂടിക്കാഴ്ച നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് രജനികാന്ത് പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. 2016ൽ യു.എസിൽ നടന്ന വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് പിൻമാറ്റം.
കൊവിഡ് വാക്‌സിൻ വിജയിക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് അപകടമായിരിക്കുമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി താരം വ്യക്തമാക്കിയിരുന്നു.