മാമ്പഴത്തിന്റെയും പച്ചമാങ്ങയുടെയും ഗുണഫലങ്ങൾ നമുക്കറിയാം. ഒപ്പം ഉണക്കിയെടുത്ത മാമ്പഴത്തിന്റെ ഗുണങ്ങൾ കൂടി കേട്ടോളൂ. പഴുത്ത മാങ്ങ അരിഞ്ഞ് വെയിലത്ത് ഉണക്കി എടുക്കുന്നതാണ് ഉണക്കമാമ്പഴം. വിറ്റാമിൻ എ, കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ ഉണക്ക മാമ്പഴത്തിലുണ്ട്. ഇതിലുള്ള വിറ്റാമിൻ എ രോഗപ്രതിരോധശക്തിയും കാഴ്ചക്തിയും വർദ്ധിപ്പിക്കും.
നാരുകൾ മികച്ച ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും കൊളസ്‌ട്രോൾ, ശരീരഭാരം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ സംയുക്തങ്ങൾ ആന്റി ഒക്സിഡന്റുകളായി പ്രവർത്തിച്ച് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. ഗർഭിണികൾ ഉണങ്ങിയ മാമ്പഴം കഴിക്കുന്നതിലൂടെ ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ് എന്നിവ ഉറപ്പാക്കാം.
ഉന്മേഷം ലഭിക്കാനും സമ്മർദ്ദമകറ്റാനും സഹായകമാണ് ഉണങ്ങിയ മാമ്പഴം. ധാരാളം മാംഗനീസ് ഉള്ളതിനാൽ അസ്ഥികളുടെ ആരോഗ്യത്തിനും, രക്തം കട്ടപിടിക്കൽ തടയാനും സഹായിക്കുന്നു. ഇതിലെ കോപ്പർ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും രോഗപ്രതിരോധശേഷിക്കും നാഡികളുടെ ആരോഗ്യത്തിനും ഉത്തമമാണ്.