ബംഗളൂരു: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റഡി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്പായി ബിനീഷിനെ കോടതിയിൽ ഹാജരാക്കണം.രാവിലെ എട്ടുമണിക്ക് മുൻപായി ബിനീഷിനെ ഇഡി ഓഫീസിൽ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യൽ നടക്കും.
ഉച്ചയോടെ വൈദ്യ പരിശോധന പൂർത്തിയാക്കും. ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ബിനീഷ് ഇന്ന് കോടതിയിൽ ജാമ്യഹർജി സമർപ്പിക്കും.
അതേസമയം ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് എൻസിബി ഇന്ന് ഹർജി നൽകിയേക്കും.നടുവേദന അനുഭവപെട്ടതിനെ തുടർന്ന് ബിനീഷിനെ ഇന്നലെ വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെയാണ് ആശുപത്രിയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു