കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.ജഡ്ജിയ്ക്ക് തുടരാൻ താൽപര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിൽ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു.ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ വിചാരണക്കോടതി അനുവദിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.