india-covid

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,231 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 മരണങ്ങളാണ് ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82.2 ലക്ഷം ആയി. ആക്‌ടീവ് കേസുകളുടെ എണ്ണം 5,61,908 ആയി. ഇതുവരെ രോഗം ബാധിച്ച് 1,22,607 പേർ മരണമടഞ്ഞു. 24 മണിക്കൂറിനിടെ 53,285 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 75,44,798 പേർ ഇതുവരെ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 91.68% ആയി.

രോഗമുക്തി നേടിയവരും രോഗബാധിതരും തമ്മിലെ വ്യത്യാസം 69,82,890 ആണ്. രോഗമുക്തി നേടിയവരിൽ 76% പത്ത് സംസ്ഥാനങ്ങളിൽ നിന്നുള‌ളവരാണ്. കർണാടക,കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികൾ ഇപ്പോഴും കൂടുതൽ. 7000ലധികം രോഗികളാണ് ഇവിടങ്ങളിലുള‌ളത്. ഡൽഹിയിലും പശ്ചിമബംഗാളിലും പ്രതിദിന രോഗികൾ 4000 കടന്നു.

ടെസ്‌റ്റിംഗ് വർദ്ധിപ്പിച്ചും രോഗിയുടെ സമ്പർക്കം കണ്ടെത്തിയും അതിവേഗം ആശുപത്രിയിൽ എത്തിക്കുന്നതും ചികിത്സാ രീതിയിലെ മികവും രാജ്യത്ത് കൊവിഡ് രൂക്ഷത കുറക്കാൻ സഹായിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പത്ത് ലക്ഷം പേരിൽ ഏ‌റ്റവും കുറവ് രോഗനിരക്ക് ലോകത്ത് ഇന്ത്യയിലാണ്. 5930 ആണ് രാജ്യത്തെ നിരക്ക്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയെക്കാൾ രോഗനിരക്ക് കുറവാണെന്നും കേന്ദ്രം അറിയിച്ചു. പത്ത് ലക്ഷം പേരിൽ 88 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടയുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ദേശീയ ശരാശരിയെക്കാൾ കുറവാണ്. ലോകത്ത് പത്ത് ലക്ഷം പേരിൽ മരണനിരക്ക് വളരെ കുറവുള‌ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.