പഴയ കാല ചിത്രം പങ്കുവച്ച് നടി കനിഹ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലായി. ബോഡി ഷെയ്മിംഗ് നടത്തുന്നവർക്കുള്ള ചുട്ട മറുപടിയായിട്ടാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ സംഗതി വൈറലായി.
'എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയർ എത്രമാത്രം ഒട്ടിയായിരുന്നു, മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ. എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തിൽ ഞാൻ അസുന്തഷ്ടയാണ് എന്നാണോ അതിന് അർത്ഥം. ഒരിക്കലുമല്ല. അധികം ഇന്ന് ഞാൻ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകൾക്കും അടയാളങ്ങൾക്കും ഓരോ മനോഹരമായ കഥകൾ പറയാനുണ്ട്. നിങ്ങളുടെ ശരീരത്തെ സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്‌തമായ കഥകളുണ്ട്. ഞാൻ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിർത്തൂ. നിങ്ങളുടെ ശരീരം ഇഷ്‌ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാൽ അവർക്ക് നടുവിരൽ ഉയർത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക.' ഇതായിരുന്നു കനിഹയുടെ കുറിപ്പ്.