ghari

ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം നിറഞ്ഞു കാണുന്ന മധുര പലഹാരമാണ് ഗോൾഡ് ഘാരി. ഒരു കിലോ ഗോൾഡ് ഘാരിയുടെ വില 9000 രൂപയാണ്. സൂററ്റിലെ ഒരു പലഹാരക്കടയിലാണ് തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഈ പലഹാരം എത്തിയിരിക്കുന്നത്. പ്രശസ്തമായ ചാണ്ഡി പഡ്വോ ഉത്സവത്തിന് മുന്നോടിയായാണ് പുതിയ പലഹാരം അവതരിപ്പിച്ചിട്ടുള്ളത്. പ്രസിദ്ധമായ ഘാരി പലഹാരത്തിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഗോൾഡൻ ഘാരി. മധുരം ഏറെയുള്ള പലഹാരമാണ് ഘാരി.

എന്നാൽ, ഗോൾഡ് ഘാരിയിൽ മധുരത്തിനൊപ്പം സ്വർണവും രുചിക്കാൻ കഴിയും.
സ്വർണം പൂശാത്ത സാധാരണ ഘാരിയും വിലയിൽ പിന്നിലല്ല. 660 മുതൽ 820 രൂപവരെയാണ് ഒരു കിലോയ്ക്കുള്ള വില. വില മാത്രമല്ല ആരോഗ്യകരമായ നിരവധി ഗുണങ്ങൾ ഗോൾഡ് ഘാരിക്കുണ്ടെന്നാണ് പലഹാര ഉടമ പറയുന്നത്. 24 കാരറ്റ് സ്വർണം കൊണ്ടാണ് സ്വർണ്ണഘാരി നിർമ്മിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഗോൾഡ് ഘാരി വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. വില കൂടുതലായതിനാൽ തന്നെ ഗോൾഡ് ഘാരിക്ക് വിപണിയിൽ പ്രതീക്ഷിച്ച ഡിമാന്റില്ല.

മധുരപലഹാരങ്ങൾക്ക് പ്രാധാന്യം നൽകി സൂററ്റുകാർ ആഘോഷിക്കുന്ന ഉത്സവമാണ് ചാണ്ഡി പഡ്വോ അഥവാ ചാന്ദ്നി പഡ്വ.