കഴിഞ്ഞ ദിവസമായിരുന്നു നടി കാജൽ അഗർവാളിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ വളരെ കുറച്ചുപേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. അതിഥികൾ കുറവായിരുന്നെങ്കിലും 'രാജകീയ' വേഷത്തിലായിരുന്നു വധു.
കാജൽ ധരിച്ച ലെഹങ്കയിലായിരുന്നു ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് ചുവപ്പും പിങ്കും നിറങ്ങളിലുള്ള വിവാഹ വേഷം ഡിസൈൻ ചെയ്തത്. ഫ്‌ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ കൂടുതൽ മനോഹരമാക്കിയത്.
ഇരുപത് പേർ ഒരുമാസത്തോളം പണിയെടുത്താണ് ഈ ലെഹങ്ക ഒരുക്കിയത്. വരൻ ഗൗതം കിച്ച്‌ലു ധരിച്ചത് അനിത ഡോൻഗ്ര ഡിസൈൻ ചെയ്ത ഷെർവാണിയായിരുന്നു.1,15,000 രൂപയുള്ള വസ്ത്രത്തിന്റെ പ്രത്യേകത മൻഡാരിൻ കോളർ ആയിരുന്നു .