കൊച്ചി: എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്‌നയെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാൻ ഇ.ഡിയ്‌ക്ക് കൊച്ചി പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. സംസ്ഥാന സർക്കാറിന്റെ വലിയ പദ്ധതികളായ സ്‌മാർട് സിറ്റി, കെ-ഫോൺ, ഇ-മൊബിലിറ്റി, ഡൗൺടൗൺ തുടങ്ങിയവയിൽ സ്വപ്‌നയും ഇടപെട്ടിരുന്നു എന്ന മൊഴിയെ തുടർന്നാണിത്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി എൻഫോഴ്‌സ്‌മെന്റിന് അനുമതി നൽകിയിരിക്കുന്നത്. മുടങ്ങിപ്പോയ സ്‌മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്‌ന ഇടപെട്ടിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് പദ്ധതികളെക്കുറിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.