ബോളിവുഡ് സുന്ദരി ഐശ്വര്യാറായിയുടെ 47ാം പിറന്നാൾ കഴിഞ്ഞ ആഴ്ചായായിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു താരം തന്റെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത്. സുഹൃത്തുക്കളും ആരാധകരുമെല്ലാം ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭർത്താവ് അഭിഷേക് ബച്ചന്റെ പിറന്നാളാശംസയായിരുന്നു.
'ജന്മദിനാശംസകൾ പ്രിയ ഭാര്യേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങൾ നിന്നെ നിത്യമായി സ്‌നേഹിക്കുന്നു. 'ഇതായിരുന്നു അഭിഷേകിന്റെ ആശംസ. 2007 ൽ ആയിരുന്നു ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. 2011 ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. ഇന്നിപ്പോൾ ഐശ്വര്യയെ പോലെ തന്നെ താരപുത്രിക്ക് ആരാധകർ ഏറെയാണ്.