asin

സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്ക് അസിൻ എന്നും പ്രിയങ്കരിയാണ്. കുടുംബത്തിന്റെ തിരക്കുകളിലാണെങ്കിലും താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങൾ പോലും അസിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ മടിക്കാറില്ല. ഇപ്പോഴിതാ മകളുടെ മൂന്നാം പിറന്നാളിന് വലിയൊരു രഹസ്യം കൂടി താരം തുറന്നു പറഞ്ഞിരിക്കുകയാണ്. അറിൻ റാഇൻ എന്നാണ് മകളുടെ പേര്,

ഏറെ പുതുമയുള്ള പേരിന്റെ അർത്ഥമാണ് അസിൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

'അവൾക്ക് മൂന്ന് വയസായി, അറിൻ റാഇൻ. എന്റെ പേരും രാഹുലിന്റെ പേരും ചേർത്താണ് അവൾക്ക് ഈ പേരിട്ടിരിക്കുന്നത്. ചെറിയ മനോഹരമായ പേര്. ലിംഗ നിഷ്‌പക്ഷത, മതമില്ല, ജാതിയില്ല, പുരുഷാധിപത്യവുമില്ല. സ്‌നേഹവും ആശംസകളും അറിയിച്ച എല്ലാവർക്കും നന്ദി. എല്ലാവർക്കും ആരോഗ്യവും സന്തോഷവും നേരുന്നു.'–അസിൻ പറയുന്നു. 2016 ലായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.