kamla-harris

ന്യൂയോർക്ക്: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് കമല ഹാരിസ് വാർത്തകളിൽ ഇടം നേടിയത്. പിന്നീട് ശക്തമായ നിലപാടുകൾ കൊണ്ട് സംവാദങ്ങളിലും കമല താരമായി.

ഏറ്റവും പ്രിയപ്പെട്ട സൗത്ത് ഇന്ത്യൻ വിഭവങ്ങള്‍ ഇഡ്ഡലിയും ഒപ്പം നല്ല സാമ്പാറുമാണെന്ന് കമല.

ഇൻസ്റ്റാഗ്രമേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കമല. ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങള്‍ ഏതെന്ന ചോദ്യത്തിന് സൗത്ത് ഇന്ത്യൻ ഭക്ഷണത്തിൽ ഇഡ്ഡലിയും ഒപ്പം നല്ല സാമ്പാറും നോർത്ത് ഇന്ത്യനാണെങ്കിൽ ഏതെങ്കിലും ടിക്ക എന്നായിരുന്നു കമലയുടെ മറുപടി. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ അഭിമാനകരമായ ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചും അമ്മ ശ്യാമള ഗോപാലന്‍ എല്ലായ്‌പ്പോഴും ഇഡ്‌ലിയോടുള്ള സ്‌നേഹം' തന്നിൽ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതായും കമല പറഞ്ഞിരുന്നു.


പ്രചാരണ പാതയില്‍ തന്റെ മാനസികാരോഗ്യം പരിപാലിക്കാന്‍എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന്, എല്ലാ ദിവസവും രാവിലെ ജോലിചെയ്യുന്നു, കുട്ടികളുമായി സംസാരിക്കുന്നു, പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു മറുപടി. സ്ത്രീകള്‍ക്ക് എന്ത് ഉപദേശമാണ് നൽകാൻ ഉള്ളതെന്ന് ചോദിച്ചപ്പോള്‍, 'നിങ്ങള്‍ ഒരിക്കലും മുന്നോട്ട് പോകാൻ ആരുടെയും അനുവാദം ചോദിക്കേണ്ടതില്ല. എന്റെ കരിയറില്‍ ഞാൻ പല തവണ കേട്ട കാര്യമാണ്, 'ഇത് നിങ്ങളുടെ സമയമല്ല' ,' ഇത് നിങ്ങളെകൊണ്ട് പറ്റില്ല' എന്നത്. ഞാന്‍ നിങ്ങളോട് പറയട്ടെ, ഞാന്‍ പ്രഭാതഭക്ഷണത്തിന് 'ഇല്ല' എന്ന് വാക്കാണ് കഴിക്കുന്നത്. അതിനാല്‍, ഞാന്‍ ഇത് നിങ്ങൾക്ക് ശുപാര്‍ശ ചെയ്യുന്നു. ഇല്ല എന്ന വാക്ക് ജീവിതത്തിൽ നിന്ന് മാറ്റുക.

You asked, I answered. pic.twitter.com/KQgSxB58Ch

— Kamala Harris (@KamalaHarris) November 2, 2020