sreeram-venkitaran

തിരുവനന്തപുരം: വിവാദ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക്കിംഗ് സമിതിയിൽനിന്ന് ഒഴിവാക്കി. മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം.

ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ ഒക്ടോബർ ആദ്യവാരമാണ് ഫാക്ട് ചെക്കിംഗ് സമിതിയിൽ അംഗമാക്കിയത്. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരായ വ്യാജവാർത്തകൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് പിആർഡി ഫാക്ട് ചെക്കിംഗ് വിഭാഗം രൂപീകരിച്ചത്. സർക്കാർ സംവിധാനത്തെ രാഷ്‌ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനം ഇതിനെതിരെ ഉയരുകയും ചെയ‌്തു. പിആർഡി സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികളുണ്ട്.