ഇറ്റാനഗർ: കൈയൂക്കിന്റെ ബലത്തിൽ അയൽ രാജ്യങ്ങളെ കടന്നാക്രമിക്കുകയും തങ്ങളുടെ അധീശത്വം സ്ഥാപിക്കുകയും ചെയ്യുക എന്നത് ചൈനയുടെ ശീലമാണ്. ഇന്ത്യയോട് മാത്രമാണ് കൈയൂക്കിന്റെ ഭാഷ ചൈനയ്‌ക്ക് വഴങ്ങാതെ പോകുന്നത്. ഇന്ത്യയുടെ കരുത്തും ആയുധബലവും എത്രത്തോളമുണ്ടെന്ന കൃത്യമായ ബോധം തന്നെയാണ് പ്രകോപനങ്ങൾക്കപ്പുറം മറ്റൊരു നീക്കത്തിലേക്കും ചൈനയെ പ്രേരിപ്പിക്കാത്തത്.
ഇന്ത്യൻ പ്രതിരോധത്തിന്റെ പുതിയ അടയാമായ പാസിഘട്ട് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട്, ഇന്ന് ചൈന ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യൻ സൈനിക സങ്കേതമാണ്. അതിർത്തിയിൽ ചൈനയുടെ അതിക്രമങ്ങളെ തടയുവാൻ ഇന്ത്യ നിർമ്മിച്ച ഏറ്റവും പുതിയ എയർ സ്ട്രിപ്പാണ് പാസിഗഢ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടാണ് അരുണാചൽപ്രദേശിലെ പാസിഘട്ടിലുള്ള ഈ ലാൻഡിംഗ് ഗ്രൗണ്ട്.
വടക്കു കിഴക്കൻ ഇന്ത്യയിലെ അങ്ങേയറ്റത്ത് ചൈനയുമായി അതിർത്തി ചേർന്നു കിടക്കുന്ന അരുണാചൽ പ്രദേശ് ഉദയ സൂര്യന്റെ നാടാണ്. ഇവിടേക്കുള്ള കവാടം എന്നാണ് പാസിഘട്ട് അറിയപ്പെടുന്നത്. സിയോംഗ് നദിയുടെ തീരത്തെ ഈ നാട് തൂക്കുപാലങ്ങളുടം പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ കൊണ്ട് സമ്പന്നമാണ്. അരുണാചലിനെ തേടിയെത്തുന്ന സഞ്ചാരികൾ ഒരിക്കലും മറക്കാതെ കണ്ടിരിക്കേണ്ട നാടു തന്നെയാണ് പാസിഘട്ട്.
അരുണാചൽ പ്രദേശിലെ ഏറ്റവും പഴയ നഗരം എന്ന പെരുമയും പാസിഘട്ടിനുണ്ട്. ഇവിടുത്തെ അബോർ ഹില്ലിലേക്കു എളുപ്പത്തിൽ എത്തുവാനും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുവാനും ഒക്കെയാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഇങ്ങനെയൊരു നഗരത്തെ രൂപകല്പന ചെയ്‌തെടുത്തത്. ആദ്യ കാലം മുതൽ തന്നെ ആദി എന്ന പേരായ ഗോത്രവർഗ്ഗക്കാരുടെ ഇടമായിരുന്നു ഇവിടം. ഇന്നും പാസിഘട്ടിന്റെ വിവിധ ഭാഗങ്ങളിലായി അവർ ജീവിക്കുന്നു.
ചൈനയുടെ അതിർത്തിയോടടുത്ത് കിടക്കുന്ന പാസിഘട്ട് തേടി അധികമാരും പോയിട്ടില്ലെങ്കിലും പറയുവാനും കാണുവാനും ഇവിടെ ഏറെയുണ്ട്. മനസ്സിനെ മയക്കുന്ന കാഴ്ചകളും ഭംഗം വരാത്ത പ്രകൃതി ഭംഗിയും ഇവിടേക്ക് ആകർഷിക്കുന്നത് സാഹസികരെ മാത്രമല്ല, പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും കൂടിയാണ്.