bineesh

ബംഗളുരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക-ബിനാമി ബന്ധങ്ങളുടെ പേരിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ച കോടതി ഏഴാംതീയതി വരെ കസ്‌റ്റഡി നീട്ടി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നും കഴിഞ്ഞ രണ്ട് ദിവസവും ആരോഗ്യപ്രശ്‌നമുള‌ളതിനാൽ ചോദ്യം ചെയ്യൽ നടന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. പത്ത് തവണയായി ബിനീഷ് ഛർദ്ദിച്ചു.

കടുത്ത ശരീരവേദനയുണ്ടെന്ന് ബിനീഷ് മജിസ്‌ട്രേ‌റ്റിനോട് പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് വഴി ബിനീഷിനെ ഹാജരാക്കാനുള‌ള അനുമതി ചോദിച്ചെങ്കിലും നേരിട്ട് ഹാജരാകാൻ കോടതി അറിയിക്കുകയാണുണ്ടായത്.

ബിനീഷിനെ കാണാൻ ഇ.ഡി അധികൃതർ അഭിഭാഷകരെ അനുവദിക്കാത്തതിനാൽ അഭിഭാഷകരുടെ ഹർജി നവംബർ അഞ്ചിലേക്ക് മാ‌റ്റി. തങ്ങളെ കാണാൻ പോലും സമ്മതിക്കാതെ ബിനീഷിന് സ്വാഭാവിക നീതി നിഷേധിച്ചെന്നും ഇഡി 50 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായി പറയുന്ന കേസിൽ ജാമ്യത്തിന് അവകാശമുണ്ടെന്നും ജാമ്യാപേക്ഷയിലുണ്ട്.