ജനീവ: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റൈനിൽ.
'കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട സമ്പർക്കം പുലർത്തിയതിനാൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ല. ഇനിയുള്ള കുറച്ച് ദിവസങ്ങൾ ക്വാറന്റൈനിലായിരിക്കും. ഈ സമയത്ത് വീട്ടിലിരുന്ന് ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യും'. അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.