mahindra-trio

മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് ത്രീവീലർ കാർഗോ മോഡലായ ട്രിയോ സോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എഫ്എഎംഇ2, സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 2.73 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി ഷോറൂം വില. പിക്കപ്പ്, ഡെലിവറി വാൻ, ഫ്ളാറ്റ് ബെഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ട്രിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ട്രിയോ സോർ എത്തുന്നത്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 550 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ട്രിയൊ സോറിനാവും. 2020 ഡിസംബർ മുതൽ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലെ മഹീന്ദ്ര ചെറുകിട വാണിജ്യ വാഹന ഡീലർഷിപ്പുകളിൽ വാഹനങ്ങൾ ലഭ്യമാകും.