m-g-gloster

എം ജി മോട്ടേഴ്സിന്റെ പുതിയ എസ് യു വിയാണ് ഗ്ലോസ്റ്റർ. അവതരിപ്പിച്ച് മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ 2000 ബുക്കിംഗുകളാണ് ഗ്ലോസ്റ്ററിന് ലഭിച്ചിട്ടുള്ളതെന്ന് എംജി മോട്ടോഴ്സ് അറിയിച്ചു. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 2019 ഒക്ടോബറിനെ അപേക്ഷിച്ച് ആറു ശതമാനത്തോളം വളർച്ച എം ജി മോട്ടേഴ്സ് രേഖപ്പെടുത്തി. 28.98 ലക്ഷം മുതൽ 35.38 ലക്ഷം രൂപ വരെയാണു 'ഗ്ലോസ്റ്ററി'ന്റെ വഭേദങ്ങളുടെ ഷോറൂം വില. 2.0 ലിറ്റർ ഡീസൽ എൻജിനിലായിരിക്കും ഗ്ലോസ്റ്റർ ഇന്ത്യയിൽ എത്തുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്ടുറാസ് ജി4 എന്നിവയാണ് ഗ്ലോസ്റ്ററിന്റെ എതിരാളികൾ.