ഇസ്താംബുൾ: തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി. ഇതുവരെ 900 പേർക്ക് പരിക്കേറ്റു. ഭൂകമ്പമുണ്ടായി മൂന്ന് ദിവസമാകുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 30 ലക്ഷം പേര്‍ ജീവിക്കുന്ന ഇസ്മിറിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. ഇസ്മിറിൽ മാത്രം 69 പേർ മരിച്ചതായി തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.