ദുബായ്: കൊവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി അജ്മാൻ. വിവാഹം ഉൾപ്പെടെയുള്ള പൊതുപരിപാടികൾക്കാണ് പുതുതായി അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് പെരുമാറ്റച്ചട്ടം പൂർണമായി പാലിച്ചുകൊണ്ടുമാത്രമേ ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കാവൂ.
മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കൽ എന്നിവ പാലിച്ചിരിക്കണം.
വലിയ ഹാളുകളാണെങ്കിൽ വിവാഹത്തിന് 200 പേർക്ക് വരെ പങ്കെടുക്കാം. ഒരു ടേബിളിൽ അഞ്ചിൽ കൂടുതൽ പേർ ഇരിക്കരുതെന്നും നിർദ്ദേശമുണ്ട്. വീടുകളിലാണ് ചടങ്ങ് നടക്കുന്നതെങ്കിൽ 50 പേർ മാത്രമേ പാടുള്ളൂ.