ചൈനീസ് ഉടമസ്ഥതിയിലുള്ള പ്രശസ്ത ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക്കിന് പകരക്കാരനായി എത്തിയതോടെയാണ് ഇന്ത്യന്‍ ആപ്പ് മിത്രോം ശ്രദ്ധ നേടിയത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും മൂലം രാജ്യത്ത് ചൈന വിരുദ്ധ വികാരം പടര്‍ന്നു പിടിച്ചതും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയും കൂടെ ചെയ്തതോടെ മിത്രോം ആപ്പ് പെട്ടെന്ന് ക്ലിക്ക് ആയി. ഇത് കൂടാതെ ബംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ഉടമകള്‍ മറ്റൊരു ആപ്പ് കൂടെ പുറത്ത് വിട്ടു, ആത്മനിര്‍ഭര്‍ ആപ്പ്സ്.
പേര് സൂചിപ്പിക്കും പോലെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ഉപകരിക്കും വിധമാണ് ആത്മനിര്‍ഭര്‍ ആപ്പ്സ് തയ്യാറക്കിയിരിക്കുന്നത്. ഇന്ത്യന്‍ ആപ്പുകളുടെ ഒരു ശേഖരം പോലെയാണ് ആത്മനിര്‍ഭര്‍ ആപ്പ്സ് പ്രവര്‍ത്തിക്കുന്നത്. ഇ-ലേണിംഗ്, വാര്‍ത്തകള്‍, ഷോപ്പിംഗ്, ഗെയിംസ്, വിനോദം, സിനിമ, സമൂഹമദ്ധ്യമങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍ ഏതൊക്കെ എന്ന നിര്‍ദ്ദേശം ആത്മനിര്‍ഭര്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്കായി നല്‍കും.
ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ മാത്രമാണ് (ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ മാത്രം) ഇപ്പോള്‍ ആത്മനിര്‍ഭര്‍ ആപ്പ്സ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. നൂറോളം ഇന്ത്യന്‍ ആപ്പുകളാണ് ആത്മനിര്‍ഭര്‍ ആപ്പ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ആത്മനിര്‍ഭര്‍ ആപ്പ്സില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉടനെ ചില ഇന്ത്യന്‍ ആപ്പുകളെപ്പറ്റി വിവരം നല്‍കും. ആരോഗ്യ സേതു, ഭീം, നരേന്ദ്ര മോദി ആപ്പ്, ജിയോ ടിവി, ഡിജിലോക്കര്‍, കാഗാസ് സ്‌കാനര്‍, ഐ.ആര്‍.സി.ടി.സി റെയില്‍ കണക്റ്റ് എന്നിവയാണ് ആത്മനിര്‍ഭര്‍ ആപ്പ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍.
ഇന്ത്യന്‍ ആപ്പുകളുടെ ലിസ്റ്റിനൊപ്പം എത്ര ഇന്ത്യക്കാര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു എന്നും, ആപ്പിനെക്കുറിച്ചുള്ള ചെറിയ വിവരണവും ആത്മനിര്‍ഭര്‍ ആപ്പ്സില്‍ വ്യക്തമാക്കും. 12MB മാത്രമുള്ള ആത്മനിര്‍ഭര്‍ ആപ്പ്സില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത 100 ഇന്ത്യന്‍ ആപ്പുകള്‍ക്ക് പുറമെ ഏകദേശം 400-ഓളം പുത്തന്‍ ആപ്പുകള്‍ ഉടനെത്തും എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആത്മനിര്‍ഭ് കിഫായത്, ഗ്രോസിറ്റ്, ജെയിന്‍ തെല, ഹോം ഷോപ്പി, യുവര്‍കോട്ട്, വൃദ്ധി സ്റ്റോഴ്‌സ്, എക്സ്പ്ലോറീ എഐ കീബോര്‍ഡ്, എംപരിവാഹന്‍ തുടങ്ങിയവയാണ് ആത്മനിര്‍ഭര്‍ ആപ്പ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അത്ര പ്രശസ്തമല്ലാത്ത ഇന്ത്യന്‍ ആപ്പുകള്‍.