തിരുവനന്തപുരം : സംസ്ഥാനത്തെ ബാഡ്മിന്റൺ താരങ്ങൾക്ക് ചികിത്സയ്ക്കായി പ്രത്യേക ആരോഗ്യ പദ്ധതിക്ക് അനന്തപുരി ആശുപത്രി രൂപം നൽകി.ബാഡ്മിന്റൺ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൺസൾട്ടേഷൻ, സ്കാനിംഗ്, നഴ്സിംഗ് സർവീസ് എന്നിവയിൽ 30മുതൽ 50% വരെ സൗജന്യം ലഭിക്കമെന്ന് ആശുപത്രി ചെയർമാൻ ഡോ: എ.മാർത്താണ്ഡ പിള്ള, ഡോ.എസ്.മാധവൻ നായർ എന്നിവർ അറിയിച്ചു.
അന്തർദ്ദേശിയ നിലവാരമുള്ള സ്പോർട്സ് മെഡിസിൻ വിഭാഗവും ഉടൻ ആരംഭിക്കും. ഭാവിയിൽ എല്ലാ സംസ്ഥാന-ദേശിയ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സയാണ് ആശുപത്രിയുടെ ലക്ഷ്യം.വിരമിച്ച താരങ്ങൾക്കും സൗജന്യത്തിന് അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.www.ananthapurihospitals.com/badmintonmedicare