നവംബർ 3
എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ തങ്ങളുടെ
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തും. നേരിട്ട്
പ്രസിഡന്റിനെ തിരഞ്ഞെടുക്കാനല്ല ജനം വോട്ട്
ചെയ്യുന്നത്. പ്രസിഡന്റിനെ യഥാർത്ഥത്തിൽ
തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിലെ
തങ്ങളുടെ പാർട്ടി പ്രതിനിധികളെയാണ് ജനം
തിരഞ്ഞെടുക്കുന്നത്.
ഡിസംബർ 8
പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ
ഇലക്ടറൽ കോളേജ് സമ്മേളിക്കുന്നതിന് ആറ്
ദിവസം ബാക്കി നിൽക്കെ ഇലക്ടർമാരുടെ
നിയമനം സംബന്ധിച്ച പരാതികളെല്ലാം
പരിഹരിക്കും.
ഡിസംബർ 14
സംസ്ഥാനങ്ങളിലെ ഇലക്ടറൽ
കോളേജ് സമ്മേളിച്ച് പ്രസിഡന്റ്, വൈസ്
പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വെവ്വേറെ
ബാലറ്റുകളിൽ വോട്ട് ചെയ്യും.
ഡിസംബർ 23
ഇലക്ടേഴ്സ് മീറ്റ് കഴിഞ്ഞ്
ഒൻപത് ദിവസത്തിനകം ഇലക്ടറൽ വോട്ടുകൾ
സെനറ്റ് പ്രസിഡന്റിന് സമർപ്പിച്ചിരിക്കണം
ജനുവരി 6
പുതിയ കോൺഗ്രസിന്റെ സംയുക്ത
സമ്മേളനത്തിൽ ഈ വോട്ടുകൾ എണ്ണി
തിട്ടപ്പെടുത്തും. 270 ഇലക്ടറൽ വോട്ട് കിട്ടുന്ന
ആൾ ജയിക്കും. പുതിയ പ്രസിഡന്റും വൈസ്
പ്രസിഡന്റും ആരെന്ന് അന്ന് അറിയാം.
ജനുവരി 20
ഉച്ചകഴിഞ്ഞ് അമേരിക്കൻ
പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ