urumb-chamanthi

വീട്ടുമുറ്റത്തെ മരത്തിലോ ചെടിയിലോ നല്ല ചുവന്ന നിറത്തിലുള്ള 'ഉറുമ്പി 'ന്റെ കൂട് കാണുന്നുണ്ടോ... എങ്കില്‍ ഇനിയവ ആവശ്യം വരും. നല്ല കഞ്ഞി കുടിക്കാന്‍... ഇനി മീന്‍ വറുത്തതോ ഇറച്ചി വരട്ടിയതോ ഒന്നും വേണ്ടിവരില്ല. ഈ ഉറുമ്പിന്‍ കൂട് ശേഖരിച്ചു നല്ല ഒന്നാന്തരം ചമ്മന്തി ഉണ്ടാക്കാം. ഇത് പറയുന്നത് ഒരു കലാകാരനാണ്. ശ്രീലേഷ് എന്ന 27കാരന്‍.


പുതിയ പരീക്ഷണവുമായി ശ്രീലേഷ്

പത്തോളം നിലവിളക്കുകള്‍ തലയില്‍ വെച്ച് വിളക്കാട്ടം എന്ന നൃത്ത കലാരൂപം അവതരിപ്പിക്കുന്ന കാസര്‍കോട് ജില്ലയിലെ പരപ്പ സ്വദേശിയാണ് ശ്രീലേഷ്. ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ തന്നെ കഴിയേണ്ടി വന്നപ്പോഴാണ് ഈ പാചകം ഒന്നുകൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. തന്റെ പൂര്‍വികരില്‍ നിന്നുമാണ് ഉറുമ്പിന്‍ കൂടിലെ ഔഷധ ഗുണം സ്വായത്തമാക്കിയത്.