ലഖ്‌നൗ: ഹാഥ്‌റാസില്‍ ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ മജിസ്‌ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച വിഷയത്തില്‍ എസ്.പിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഇരുവരും പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നവംബര്‍ 25 ന് വീണ്ടും കോടതി പരിഗണിക്കും.