ലോസ്ആഞ്ചലസ് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണവേളകളിൽ പ്രസിഡന്റ് ട്രംപിന്റെ ഭാര്യയും യു.എസ് പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ഡ്യൂപ്പിനെ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെയും ' ഡ്യൂപ്പ് ' വിവാദം. മയാമിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രചരണത്തിൽ പങ്കെടുത്തത് കമലഹാരിസ് അല്ലെന്നും കമലയോട് സാമ്യമുള്ള ബോഡി ഡബിൾ ആണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.
Is this a Kamala Harris Body Double ?
— Terrence K. Williams (@w_terrence) November 1, 2020
It sure look like it ?
What do y’all think? pic.twitter.com/fYmhrtuHNf
ഫ്ലോറിഡയിലെ പാം ബീച്ചിലെത്തിയ കമല വോട്ടർമാരുമായി ചിത്രങ്ങൾക്കും പോസ് ചെയ്തിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം പൂർണമായും കാണാൻ സാധിച്ചിരുന്നില്ല. ഇതോടെ കമലയുടെ ഡ്യൂപ്പാണിത് എന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തുകയായിരുന്നു.
They're really rolling out Kamala Harris body doubles like we're not gonna notice the huge differences lol pic.twitter.com/bzTCa8Dj6K
— John D ● (@RedWingGrips) November 1, 2020
മുമ്പ് ഹിലരി ക്ലിന്റൺ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ നേതാക്കളും ഇത്തരത്തിലുള്ള ' ഡ്യൂപ്പ് ' ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്.