home

വീട് പണിയുമ്പോൾ ഏറ്റവും ശ്രദ്ധ നൽകേണ്ടവയിൽ ഒന്നാണ് വാസ്തു. നമ്മൾ താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട ​വാ​സ്തു​​വി​ഷ​യ​ങ്ങ​ളിൽ വീ​ടി​ന്റെ​ ​നാ​ഭിയ്ക്ക് വളരെ പ്രാധാന്യമുണ്ട്.​ നാ​ഭി​യെ​ന്നാ​ൽ​ ​വീ​ടി​ന്റെ​ ​സ്ഥാ​ന​നി​ർ​ണ​യ​മെ​ന്ന് ​പ​റ​യാം.​ ​സ്ഥാ​ന​ ​നി​ർ​ണ​യം​ ​ന​ട​ത്തു​മ്പോ​ൾ​ ​പ​ല​പ്പോ​ഴും​ ​തെ​റ്റു​ക​ൾ​ ​സം​ഭ​വി​ക്കു​ന്ന​താ​യി​ ​കാ​ണാ​റു​ണ്ട്.​ ​തെ​റ്റു​ക​ൾ​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​ആ​ ​വീ​ട് ​നി​ല​നി​ൽ​ക്കു​ന്ന​തു​വ​രെ​ ​ദോ​ഷ​ങ്ങ​ളും​ ​പ്ര​തി​സ​ന്ധി​ക​ളും​ ​സം​ഭ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നാ​ണ് ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.​ ​വാസ്തു​ ​എ​ത്ര​ ​ചെ​റു​താ​യാ​ലും​ ​വ​ലു​താ​യാ​ലും​ ​നാ​ഭി​ ​ഏ​റ്റ​വും​ ​ശ​രി​യാ​യി​ ​ത​ന്നെ​ ​നി​ർ​ണ​യി​ക്കേ​ണ്ട​തു​ണ്ട്.​ ​

ശ​രി​യാ​യ​ ​നാ​ഭി​ ​നി​ർ​ണ​യം​ ​രോ​ഗ​ദു​രി​ത​ങ്ങ​ളി​ല്ലാ​ത്ത​ ​ഐ​ശ്വ​ര്യ​പ്ര​ദ​മാ​യ​ ​ജി​വി​തം​ ​സാ​ദ്ധ്യ​മാ​ക്കു​മെ​ന്നാ​ണ് ​വി​ശ്വാ​സം.ഓ​രോ​ ​സ്ഥ​ല​ത്തും​ ​നാ​ഭി​ ​വ്യ​ത്യ​സ്ത​മാ​യി​ ​മാ​റി​ ​വ​രും.​ ​ഭൂ​മി​യു​ടെ​ ​ച​രി​വ്,​ ​ഓ​രോ​ ​മൂ​ല​ക​ളി​ലെ​യും​ ​ഊ​ർ​ജ​വ്യ​തി​യാ​ന​ങ്ങ​ൾ,​ ​റോ​ഡ്,​ തോ​ട്,​ ​കു​ള​ങ്ങ​ൾ,​ ​ഭൂ​മി​യു​ടെ​ ​അ​തി​രു​ക​ൾ,​ ​ഉ​യ​ർ​ച്ച​ ​താ​ഴ്‌​ച​ക​ൾ​ ​എ​ന്നി​വ​ ​മ​ന​സി​ലാ​ക്കി​ ​മാ​ത്ര​മെ​ ​നാ​ഭി​ ​നി​ർ​ണ​യം​ ​ന​ട​ത്തി​ ​വീ​ടു​വ​യ്‌​ക്കാ​ൻ​ ​തു​ട​ങ്ങാ​വൂ.​ ​വീ​ടി​ന്റെ​ ​തെ​ക്കും​ ​പ​ടി​ഞ്ഞാ​റും​ ​കി​ഴ​ക്കി​നേ​ക്കാ​ളും​ ​വ​ട​ക്കി​നെ​ക്കാ​ളും​ ​കൂ​ടു​ത​ലാ​യി​ ​സ്ഥ​ല​മു​ണ്ടെ​ങ്കി​ൽ​ ​നാ​ഭി​നി​ർ​ണ​യ​ത്തി​ൽ​ ​അ​പാ​കത​യുള​ള​താ​യി​ ​കാ​ണാം.​ ​അ​ങ്ങ​നെ​യു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​വ​സ്തു​വി​ൽ​ ​പ്ര​ത്യേ​ക​ ​മ​തി​ൽ​ ​സ​ജ്ജ​മാ​ക്കി​ ​നാ​ഭി​യി​ലേ​ക്ക് ​വീ​ടി​നെ​ ​മാ​റ്റി​യെ​ടു​ക്കാം.


വീ​ടി​നെ​യും​ ​വ​സ്തു​വി​നെ​യും​ ​പി​രി​യ​ൻ​ ​രൂ​പ​ത്തി​ലേ​യ്‌​ക്ക് ​മാ​റ്റു​ന്ന​താ​ണ് ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​നാ​ഭി​നി​ർ​ണ​യം.മൊ​ത്തം​ ​വ​സ്തു​വി​ന്റെ​ ​ഊ​ർ​ജ​പ്ര​സ​ര​ണ​കേ​ന്ദ്രം​ ​ക​ണ്ടെ​ത്തു​ക​യാ​ണ് ​ആ​ദ്യം​ ​ചെ​യ്യേ​ണ്ട​ത്.​ അ​തി​ന് ​ച​രി​വും​ ​ഊ​ർ​ജ​വ്യ​തി​യാ​ന​ങ്ങ​ളും​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ശാ​സ്ത്രീ​യ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ണ്ട്.​ ​ഊ​ർ​ജ​പ്ര​സ​ര​ണ​കേ​ന്ദ്രം​ ​ക​ണ്ടു​പി​ടി​ച്ചാ​ൽ​ ​നാ​ലു​മൂ​ല​ക​ളും​ ​കോ​ണോ​ടു​ ​കോ​ണും​ ​അ​ള​ന്ന് ​ബ്ര​ഹ്മ​ ​സൂ​ത്ര​ത്തെ​ ​മാ​റ്റി​ ​നി​ർ​ത്ത​ണം.​അ​താ​യ​ത് ​ഭൂ​മി​യു​ടെ​ ​മ​ദ്ധ്യം​ ​പൂ​ർ​ണ​മാ​യി​ ​മാ​റ്റി​ ​നി​ർ​ത്തി​ ​മാ​ത്ര​മെ​ ​ഊ​ർ​ജ​നാ​ഭി​ ​നി​ജ​പ്പെ​ടു​ത്താനാ​വൂ.​ ​നേ​ർ​കി​ഴ​ക്കും​ ​വ​ട​ക്കും​ ​തെ​ക്കും​ ​പ​ലയി​ട​ത്തും​ ​കൃ​ത്യ​മാ​യി​ ​കി​ട്ടി​യെ​ന്നു​ ​വ​രി​ല്ല.​ ​ഇ​ത് ​ഭൂ​മി​യു​ടെ​ ​ച​രി​വി​നെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും.​ ​ആ​ ​ച​രി​വി​ലെ​ ​ഡി​ഗ്രി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.​ ​ബ്ര​ഹ്മ​സൂ​ത്രം​ ​ക​ണ്ടെ​ത്തി​ ​ചെ​റി​യ​ ​വ​സ്‌​തു​വാ​ണെ​ങ്കി​ൽ​ ​പ​ര​മാ​വ​ധി​ ​ആ​ ​ഭാ​ഗം​ ​വീ​ട്ടി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​മു​റി​യാ​യ​ ​​ഹാ​ളി​ൽ​ ​വ​രു​ന്നപോലെ​ ​നി​ജ​പ്പെ​ടു​ത്ത​ണം.​ ​വ​ലി​യ​ ​വ​സ്‌​തു​വാ​ണെ​ങ്കി​ൽ​ ​അ​ത് ​വീ​ട്ടി​നു​ള്ളി​ൽ​ ​വ​രാ​തെ​ ​പു​റ​ത്തു​വ​രു​ന്ന​തു​പോ​ലെ​ ക്രമീകരിക്കണം.​ ​കി​ഴ​ക്കും​ ​വ​ട​ക്കും​ ​മൊ​ത്ത​ ​വ​സ്‌​തു​വി​ൽ​ ​അ​ധി​ക​ ​കാ​ലി​സ്ഥ​ലം​ ​ക്ര​മ​പ്പെ​ടു​ത്തി​ക്കഴിഞ്ഞ് ​ ​പി​ന്നീ​ട് ​കൂ​ടു​ത​ൽ​ ​കാ​ന്തി​കോ​ർ​ജ​പ്ര​സ​ര​ണ​ഭാ​ഗം ​ക​ണ്ടെ​ത്തണം.​വ​സ്തു​വി​ന്റെ​ ​വ​ട​ക്കും​ ​തെ​ക്കും​ ​പ​ടി​ഞ്ഞാ​റും​ ​ഈ​ ​കാ​ന്തി​ക​പ്ര​ഭാ​വം​ ​ഡി​ഗ്രി​ ​മ​ന​സി​ലാ​ക്കി​ ​ക​ണ്ടെ​ത്തി​യാ​ലും​ ​നാ​ഭി​ ​ക്ര​മ​പ്പെ​ടു​ത്ത​ൽ​ ​തീ​ർ​പ്പാ​ക്ക​രു​ത്.​ ​ചി​ല​പ്പോ​ൾ​ ​ഊ​ർ​ജ്ജ​ ​അ​ള​വ് ​ ഒ​രേ​ ​തോ​തി​ലെ​ന്ന് ​തോ​ന്നാ​മെ​ങ്കി​ൽ​ ​പോ​ലും​ ​തെ​ക്കു​പ​ടി​ഞ്ഞാ​റി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​പോ​ക​ണം.