കൊൽക്കത്ത: അൽ ക്വ ഇദയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി അബ്ദുൾ മൊമിൻ മൊണ്ടാലിനെ (32) ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
കേരളവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്നാണ് വിവരം. മദ്രസയിൽ അദ്ധ്യാപകനായി ജോലി നോക്കുന്ന മൊണ്ടാൽ ഗൂഢാലോചനയ്ക്ക് പുറമെ, ഭീകരസംഘടനയിലേക്ക് ആളുകളെ ചേർക്കാനും ശ്രമിച്ചെന്നാണ് വിവരം.