kab

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്‌സിറ്റിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഭീകകരുൾപ്പെടെ 19 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. മരിച്ചരിലേറെയും വിദ്യാർത്ഥികളായിരുന്നു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച രാവിലെ 11.30 നാണ് സംഭവം. യൂണിവേഴ്‌സിറ്റി ഗേറ്റിൽ ആദ്യം ആക്രമണമുണ്ടായി. ഇവിടെ സ്‌ഫോടനം നടത്തിയ ശേഷം കാമ്പസിൽ കടന്ന ഭീകരർ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു. പിന്നീട് ഇവർ ഏതാനും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബന്ദികളാക്കി. പിന്നീട് പൊലീസ് ഇവരെ മോചിപ്പിച്ചു.

ആക്രമണം നടത്തിയ മൂന്നു ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചു. മറ്റ് രണ്ട് പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.