ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 55 മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിടൽസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി വിജയിക്കുകയായിരുന്നു. ഇതോടെ ഡൽഹിയും ബാംഗ്ലൂരും പ്ലേ ഓഫിൽ സ്ഥാനം പിടിച്ചു.
ഡൽഹിക്ക് വേണ്ടി ബാറ്റ് ചെയ്ത ശിഖാർ ധവാൻ 41 പന്തിൽ 54 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അജിങ്ക്യ രഹാനെ 46 പന്തിൽ 60 റൺസ് നേടി. ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യർ 9 പന്തിൽ 7 റൺസ് മാത്രമാണ് നേടിയത്. ബാംഗ്ലൂർ ക്യാപ്ടൻ വിരാട് കോഹ്‌ലി 24 പന്തിൽ 29 റൺസ് നേടി.
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഡൽഹി ക്യാപിടൽസും തമ്മിലേറ്റുമുട്ടുന്നത്.കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിടൽസ് 59 റൺസ് വിജയം നേടിയിരുന്നു.