turmeric

രോഗപ്രതിരോധശേഷി നിർബന്ധമായും ഉറപ്പുവരുത്തേണ്ട സമയമാണിതെന്ന് അറിയാമല്ലോ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ കുരുമുളക്, ഇഞ്ചി തുടങ്ങിയവയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. മഞ്ഞളിൽ ധാരാളം ആന്റിഓക്സിഡന്റുകളും കാരറ്റിൽ വിറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്.

ഒരു കാരറ്റും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടിയും അരഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് ജ്യൂസാക്കി രാവിലെയും വൈകിട്ടും കുടിക്കുക.

ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ മികച്ച പാനീയമാണ്. ഇഞ്ചിയും കാരറ്റും ചേർത്തുണ്ടാക്കുന്ന ജ്യൂസും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. വെള്ളത്തിൽ കറുവപ്പട്ട, കുരുമുളക്, ഇഞ്ചി, ജീരകം, തുളസി എന്നിവ ചേർത്ത് കുടിക്കുന്നതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ബീറ്റ്റൂട്ട്, കാരറ്റ്, ഗ്രീൻ ആപ്പിൾ എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസും ഫലപ്രദമാണ്.