വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പൊടിപൊടിക്കുന്നതിനിടെയാണ് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബെെഡന്റെ ട്രംപിനെതിരായ പരസ്യ പ്രസ്താവന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് ദുർഭരണം അമേരിക്കൻ ജനത മതിയാക്കുന്നു. "ട്രംപിന് പെട്ടിയും കിടക്കയും എടുത്ത് വീട്ടിലേക്ക് പോകേണ്ട സമയമായി." ബെൽവെതർ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ബെെഡൻ തന്റെ അനുയായികളോട് പറഞ്ഞു. യു.എസ് തിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായ സർവേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബെെഡൻ ഇക്കാര്യം പറഞ്ഞത്. താൻ അധികാരത്തിലെത്തിയാൽ അമേരിക്കയിലെ കൊവിഡ് വെെറസ് വ്യാപനം നിയന്ത്രണവിധേയമാക്കുമെന്നും ബെെഡൻ ആവർത്തിച്ചു.