വിയന്ന:ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഭീകരാക്രമണം. ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്പുണ്ടായത്.പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരിൽ പൊലീസുകാരനും ഉൾപ്പെടുന്നു.
ആയുധങ്ങളുമായെത്തിയ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്‌ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നത്.
'ആക്രമണത്തിന്റെ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് ഉണ്ടായതിനാൽ ഇത് യഹൂദ വിരുദ്ധ ആക്രമണമാണെന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഒരാളെ കണ്ടെത്തി കൊലപ്പെടുത്തിയെങ്കിലും നിരവധി ഭീകരർ ഇപ്പോഴും പലയിടങ്ങളിലായി വിലസുന്നുണ്ട്'-ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.
Several people are dead in the #ViennaAttack and at least one attacker is still on the run, the Austrian interior minister says, repeating an appeal that the public avoid the central part of the city: Reuters https://t.co/3uxA8QfHiW
— ANI (@ANI) November 3, 2020